ജില്ലയിലെ ആദ്യ സിദ്ധവൈദ്യ ഡിസ്പെൻസറി എലത്തൂർ മണ്ഡലത്തിലെ കാക്കൂരിൽ ആരംഭിക്കുമെന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ – വടക്കയിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിദ്ധവൈദ്യ ഡിസ്പെൻസറിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായും മാർച്ച് 31നകം പ്രവർത്തനമാരംഭിക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ആരംഭിക്കാൻ 30 ലക്ഷവും 10 റോഡുകളുടെ വികസനത്തിനായി തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു. 4.9 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് വി ജ്യോത്സ്ന, വാർഡ് മെമ്പർ വാലത്തിൽ സിദ്ധിഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.