പൊതുജനങ്ങള്‍ക്ക് ട്രഷറിയില്‍ 7.5 ശതമാനം പലിശയില്‍ 91 ദിവസത്തേക്ക് ഹ്രസ്വകാല സ്ഥിര നിക്ഷേപം നടത്താനവസരമുള്ളതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്ഥിരനിക്ഷേപം നടത്താനവസരം. താത്പര്യമുള്ളവര്‍ ആധാര്‍-പാന്‍ കാര്‍ഡുകളും ഫോട്ടോയുമായി ട്രഷറികളില്‍ നേരിട്ടെത്തണമെന്നും ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പാലക്കാട്, ചെര്‍പ്പുളശ്ശേരി ജില്ലാ ട്രഷറികളിലും അവയ്ക്കു കീഴിലുള്ള 13 സബ് ട്രഷറികളിലും നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഫോണ്‍: 9496000182.
