കേരളത്തിലെ മികച്ച ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അംഗ ഗ്രന്ഥശാലകളില്‍ നിന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ഇ.എം.എസ്. പുരസ്‌കാരം: സംസ്ഥാനത്തെ 50 വര്‍ഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് നല്‍കുന്നു. 50,000 രൂപയും വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.എന്‍.പണിക്കര്‍ പുരസ്‌കാരം: സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവര്‍ത്തകന് നല്‍കുന്നത് 25,000 രൂപയും വെങ്കല ശില്പവും പ്രശസ്തിപത്രവും. ഡി.സി.പുരസ്‌കാരം: ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് നല്‍കുന്നത്. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും. സമാധാനം പരമേശ്വരന്‍ പുരസ്‌കാരം: മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നല്‍കുന്നത്. 9,999 രൂപയും പ്രശസ്തിപത്രവും. എന്‍.ഇ.ബലറാം പുരസ്‌കാരം: പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയ്ക്ക് നല്‍കുന്നത് 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും. പി.രവീന്ദ്രന്‍ പുരസ്‌കാരം: മികച്ച ബാലവേദി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് നല്‍കുന്നത് 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും. സി.ജി.ശാന്തകുമാര്‍ പുരസ്‌കാരം: മികച്ച ശാസ്ത്രാവബോധന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നല്‍കുന്നത്.25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും. നങ്ങേലി പുരസ്‌കാരം: സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വനിതാവേദിയ്ക്ക് നല്‍കുന്നത്. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും, പ്രശസ്തിപത്രവും. താലൂക്ക് ജില്ലാ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരം: താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കും ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കും നല്‍കുന്ന പുരസ്‌കാരം. താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്ക് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷാ ഫോറങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും ജില്ലാ ലൈബ്രറി കൗണ്‍സിലുകളുമായി ബന്ധപ്പെടണം. അപേക്ഷകള്‍ നവംബര്‍ 30നകം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ ലഭിക്കണം.