കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യൂറിന്റെ സമ്പര്‍ക്ക ക്ലാസുകള്‍ 10, 11 തിയതികളില്‍ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17, 18 തിയതികളില്‍ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കും.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ചവര്‍ക്ക് പങ്കെടുക്കാം.  പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തെരഞ്ഞെടുക്കാം.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും പരിശോധനയ്ക്കായി ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.niyamasabha.org യില്‍ ലഭിക്കും.