ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നടന്നു. ജൂലൈ മൂന്നാംവാരവും നാലാംവാരവും വിവിധ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലായി വന്ധീകരണ ശസ്ത്രക്രിയകള്‍ക്കായി ക്യാമ്പുകള്‍ നടത്തും.
ചടങ്ങ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന് ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത് അധ്യക്ഷനായി. ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെയും കുഞ്ഞുങ്ങള്‍ തമ്മിലുള്ള ഇടവേള കൃത്യമായി ക്രമീകരിക്കുന്നതിന്റേയും പ്രാധാന്യത്തെക്കുറിച്ച് ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.എ.കെ.അനിത വിശദീകരിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്.സുഷമ, ജില്ലാ പഞ്ചായത്തംഗം എ.പ്രശാന്ത്, കോങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി.ശശിധരന്, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി.രജിത, കോങ്ങാട് സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. മൈനാവതി, കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പ്രസാദ്, കോങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശശികുമാര്‍, സദാനന്ദന്, വിവിധ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.