ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ ‘തമസോമ ജ്യോതിര്‍ഗമയ’ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി.പ്രമോദ് നിര്‍വഹിച്ചു. ഒ.വി.വിജയന് സ്മാരക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് മേനോനാണ് പുസ്തകം കൈമാറിയത്. സഹോദരന് അയ്യപ്പന്, എ.കെ.ജി, കേളപ്പന്, ശ്രീനാരായണ ഗുരു, പട്ടം താണുപ്പിള്ള തുടങ്ങിയ നവോത്ഥാന നായകന്മാരെ കുറിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ ആദ്യപ്രദര്‍ശനത്തിന്റെ സ്വിച്ചോണ്‍ കര്‍മവും തനൂജ ഭട്ടതിരി നിര്‍വഹിച്ചു.
