ജാതിമതം മറികടന്ന് തുല്യതയ്ക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചയായി ചരിത്ര പുരാരേഖ പ്രദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സാംസ്കാരിക പുരാവസ്തു പുരാരേഖ വിദ്യാഭ്യാസ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളസാഹിത്യലളിതകലസംഗീതനാടക അക്കാദമി, ഒ.വി വിജയന് സ്മാരക സമിതി, ലക്കിടി കുഞ്ചന്‍ സ്മാരകം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പുരാരേഖ പ്രദര്‍ശനത്തില്‍ കടന്നുപോയ കാലം നമുക്ക് തുറന്ന് തന്ന സ്വാതന്ത്ര്യത്തിന്റെ കഥപറയുന്ന ചിത്രങ്ങളാണുള്ളത്. അധ:സ്ഥിതി വിഭാഗത്തിന് പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്ന കാലത്ത് എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന സമരത്തെ അനുസ്മരിപ്പിക്കുന്ന പഞ്ചമിയുടെ സ്കൂള്‍ പ്രവേശനം, താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ കല്ലുമാല മാത്രമെ ധരിക്കാവൂ എന്നതിനെ ബഹിഷ്കരിച്ചുകൊണ്ടുളള കല്ലുമാല സമരം, സഞ്ചാര സ്വാതന്തത്തിനായി നടത്തിയ വില്ലുവണ്ടി സമരവും യുവതലമുറയ്ക്കും ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രദര്‍ശനത്തിലെ വിസ്മയവും ഉപകാരപ്രദവുമാകും. പ്രതിഷ്ഠാ പ്രാധാന്യം വിളിച്ചോതുന്ന അരുവിപ്പുറം പ്രതിഷ്ഠ, പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി രഥോസ്തവം കാണാനെത്തിയ കീഴ്ജാതിക്കാര്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ക്കെതിരെ പേരാടിയ രേഖകള്‍ പ്രദര്‍ശനത്തില്‍ കാണാം. 1937-ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് ആദര സൂചകമായി കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ഫുട്ബോള്‍ മത്സരം കഴിഞ്ഞ കാലഘട്ടത്തിന്റെ ചിന്താഗതിയെ ചുണ്ടികാട്ടുന്നതാണ്. 1841 തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ സ്ത്രീ പ്രവേശനം നടത്തിയ രേഖകളും പ്രദര്‍ശനത്തില്‍ കാണാം. ജാതി വ്യവസ്ഥക്കെതിരെ നിരന്തര പോരാട്ടം നടത്തി സ്വാതന്ത്ര്യം സ്വന്തമാക്കിയ നവോത്ഥാന നായകന്മാരുടെ പോരാട്ടവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വസ്ത്രധാരണത്തിനുളള അവകാശത്തിനായി നടത്തിയ ചാന്നാര്‍ ലഹളയും, അച്ചിപ്പുടവ സമരവും പ്രതാപാദിക്കുന്ന 150 ഓളം പുരാരേഖകള്‍ പ്രദര്‍ശനത്തിനുണ്ട്.
