താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളേജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് കാട്ടിലങ്ങാടി, ആതവനാട് എന്നിവിടങ്ങളിൽ സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തും.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (എംഎ/എസ്എസ്‌സി) അപേക്ഷിക്കാം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാർഥികൾ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ, സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.