വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മഴക്കെടുതി മൂലം മറ്റ് ജില്ലകളിൽ സ്വീകരിച്ചുവരുന്ന നടപടികളുടെയും സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണവും എക്സൈസും പാർലമെന്ററികാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന തദ്ദേശ അദാലത്തുകളിൽ തിരുവനന്തപുരം ജില്ല (ആഗസ്റ്റ് ഏഴ്), കൊല്ലം ജില്ല (ആഗസ്റ്റ് എട്ട്), പത്തനംതിട്ട ജില്ല (ആഗസ്റ്റ് ഒമ്പത്), മലപ്പുറം ജില്ല (ആഗസ്റ്റ് 12), തൃശൂർ ജില്ല (ആഗസ്റ്റ് 13) എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും. മറ്റു ജില്ലകളിലെ / കോർപ്പറേഷനുകളിലെ തദ്ദേശ അദാലത്തിന് നിശ്ചയിച്ചിട്ടുള്ള തീയതികളിൽ മാറ്റമില്ല.