കേരളത്തിലെ  സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളേജുകളിലെയും എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് നിശ്ചിത ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ സെപ്റ്റംബർ 5 വൈകുന്നേരം 4 വരെ  പ്രവേശനം നേടാം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.