കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെയും സ്വാശ്രയ ഹോമിയോ കോളേജുകളിലെയും 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള  രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്  www.cee.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു.

ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ ഒക്ടോബർ 15 ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ അറിയിക്കണം.  സാധുവായ പരാതികൾ പരിഹരിച്ചശേഷം  അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.