സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ റെസിഡൻഷ്യൽ രീതിയിൽ 9 തീരദേശ ജില്ലകളിലായി പ്രവർത്തിക്കുന്ന 10 ഗവണ്മെന്റ് ഫിഷറീസ് ടെക്‌നിക്കൽ ഹൈ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും. വ്യക്തിത്വ വികസനത്തിനുമായി കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സൈക്കോളജി/കൗൺസിലിങ്, ക്ലിനിക്കൽ സൈക്കോളജി, എം എസ് ഡബ്‌ള്യു (മെഡിക്കൽ ആൻഡ് സൈക്ക്യാട്രി വിഷയങ്ങളിൽ പി ജിയും സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

25 മുതൽ 45 വരെയാണ് പ്രായപരിധി. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ടു സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം. സ്‌കൂൾ പ്രവർത്തി, അവധി സമയത്തും ഓൺലൈൻ, ഭവന സന്ദർശനം, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് കൗൺസലിങ് നൽകണം. 27000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകൾ  fisheriesdirector@gmail.com എന്ന ഇ-മെയിലിലോ ഫിഷറിസ് ഡയറക്ടർ, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിലോ അയയ്ക്കണം. ജനുവരി 27 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം.