നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അക്കാദമികവർഷത്തേയ്ക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഹൈസ്കൂൾ തലം മുതൽ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തിൽ പൊതുവിദ്യാഭ്യാസത്തോടോപ്പം ആറ് സ്പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയ്ൻറനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, മെയ്ൻറനൻസ് ഓഫ് ടു & ത്രീ വീലർ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നൽക്കുന്നു. എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് പ്രവേശനം.
ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് കമ്പ്യൂട്ടർ ലാബ്, എൻറിച്ച് യുവർ ഇംഗ്ലീഷ് പദ്ധതി, നിരവധി സ്കോളർഷിപ്പുകൾ, മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് നേരിട്ട് സംസ്ഥാനതലത്തിൽ ടെക്നിക്കൽ ഹൈസ്കൂൾ കുട്ടികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ-കായിക-ശാസ്ത്ര മേളകളിൽ പങ്കെടുക്കാം, പോളിടെക്നിക് കോളേജിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ അഡ്മിഷന് 10% സീറ്റ് സംവരണം, ടെക്നിക്കൽ ഹൈസ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (ടി.എച്ച്.എസ്.എൽ.സി) യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് പി.എസ്.സി വഴി നിയമനത്തിന് അവസരം. തുടങ്ങിയ ഒട്ടേറെ അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.