ആലപ്പുഴ: മൃഗ സംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം 19ന രാവിലെ 11ന് ചാരമംഗലം ഗവ സംസ്‌കൃത ഹൈസ്‌കൂളിൽ നടക്കും. സ്‌കൂൾ വിദ്യാർത്ഥികളിൽ ജന്തു സ്‌നേഹം വളർത്തുക, ‘പഠനത്തോടൊപ്പം സമ്പാദ്യം’എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗ സംരക്ഷണ വകുപ്പ് സ്‌കൂളുകളിൽ ജന്തുക്ഷേമ സമാജങ്ങൾ രൂപീകരിക്കുന്നത്.
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പദ്ധതിയുടെ ഭാഗമായി അംഗങ്ങളായ പത്തു വിദ്യാർത്ഥികൾക്ക് ആടുകളെ വിതരണം ചെയ്യുന്ന പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ സമ്മാനദാനം നിർവഹിക്കും.