ധനകാര്യ വകുപ്പ് ജീവനക്കാരായ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെയും നടൻ മദൻ കുമാറിനെയും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആദരിച്ചു. ധനകാര്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ലോട്ടറി ഡയറക്ടർ എസ്. എബ്രഹാം റെൻ, ഡോ. ഡി. ഷൈജൻ എന്നിവരും പങ്കെടുത്തു.

എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കി റെക്കോർഡ് സൃഷ്ടിച്ച ഷെയ്ഖ് ഹസൻ ഖാൻ ധനകാര്യ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ്. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ആട്ടം’ സിനിമയിലെ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച മദൻ കുമാർ ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമാണ്.