ആലപ്പുഴ : ജില്ല വിദ്യാഭാസ വകുപ്പും, ഇൻഫർമേഷൻ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനം കലോത്സവവേദിയക്ക് ്മിഴിവേകുന്നു. ചൈൽഡ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്.എസ്.എസിൽ പ്രവർത്തിക്കുന്ന മീഡിയ സെന്ററിലാണ് പ്രദർശനം.
കുട്ടികളുടെ ബാല്യകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമായ ‘കേശു’, നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു, കെ.കേളപ്പൻ ,സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളായിരുന്ന പി. എൻ. പണിയ്ക്കർ, ഒ. എൻ. വി എന്നിവരെപ്പറ്റിയുള്ള ഡോക്യൂമെന്ററികളും പ്രദർശനത്തിലുണ്ട്. കലോത്സവ മത്സരാർത്ഥികളും അധ്യാപകരും രക്ഷാകർത്തകളുമടക്കം നിരവധി പേരാണ് ചിത്രപ്രദർശനം കാണാനെത്തുന്നത്
