ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളിൽ സാർജന്റ്( കാറ്റഗറി നമ്പർ: 418/15) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി വേരിഫിക്കേഷൻ,ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ നടത്തുന്നു. പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ ഈ മാസം 29നാണ് അഭിമുഖം.ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ പകർപ്പുകളും ഒ.ടി.ആർ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, എറ്റവും പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ്( സിവിൽ സർജൻ ഗ്രേഡ് 2ൽ കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്) എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.