ഐസിഫോസ് നടത്തുന്ന ലാടെക്ക് – പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷക വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ജൂലൈ 7 മുതൽ 16 വരെ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 8 പ്രവൃത്തി ദിവസങ്ങളിലായി വൈകുന്നേരം 7 മുതൽ 9 വരെയാണ് സെഷനുകൾ ഉണ്ടാകുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുന്നത്.1,200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.https://icfoss.in/event-details/212വഴി ജൂലൈ 4 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്:+91 7356610110, +91 2700012 / 13, +91 471 2413013, +91 9400225962.