കേന്ദ്രസഹകരണ മന്ത്രാലയത്തിൻ കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT) ന്യൂഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (ICM) ഓഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (HDCM) കോഴ്സിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. കേരള അർബൻ / സർവീസ് സഹകരണ ബാങ്കുകൾ, സഹകരണ വകുപ്പ് ഇൻസ്പെക്ടർ / ഓഡിറ്റർ, ദേശീയ സംസ്ഥാന ഫെഡറേഷൻ എന്നിവയിൽ ജോലി സാധ്യതകൾ നൽകുന്ന കേരള പി.എസ്.സി / കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് അംഗീകൃത കോഴ്സാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ് (സഹകരണസംഘം വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല). വിശദവിവരങ്ങൾക്ക്: 9946793893 / 9567511460.