വയനാട് ജില്ലയിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ഉപയോഗശൂന്യമായ മൂന്നു ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ജില്ലാ ശുചിത്വമിഷന്റെ നേത്യത്വത്തിൽ ക്ലീൻ കേരള കമ്പനിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. വിവിധ ഓഫീസുകളിലായി കെട്ടികിടക്കുന്ന ഉപയോഗശൂന്യമായ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക് വിഭാഗം പരിശോധിച്ച് നൽകിയ അൺസർവ്വീസബിൾ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ. ജസ്റ്റിൻ, ഹരിതകേരളം കോർഡിനേറ്റർ ബി.കെ. സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ എ.കെ. രാജേഷ്, എം.വി. രാജേന്ദ്രൻ, ടെക്നിക്കൽ കൺസൾട്ടന്റ് സാജിയോ ജോസഫ്, പി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കമൽ തുടങ്ങിയവർ നേത്യത്വം നൽകി.
