തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ഒഴിവുള്ള ക്ലേവർക്കർ തസ്തികയിൽ താല്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 22 രാവിലെ 10.30 ന് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനനത്തീയതി തെളിയിക്കുന്ന രേഖകളുമായി പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. രാവിലെ 10.30 നകം കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക് അനുവദിക്കു. വിശദ വിവരങ്ങൾക്ക് : 0471-2322028.