ആൺ തുണയില്ലാതെ വിതൗട്ട് മെഹറം വിഭാഗത്തിൽ 2026ലെ ഹജ്ജിന് അപേക്ഷിക്കാൻ താല്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ വനിതകൾക്ക് മാത്രമായി ഒരു ഏകദിന ഓൺലൈൻ ഹജ്ജ് അപേക്ഷ രജിസ്‌ട്രേഷൻ ക്യാമ്പ് ചുളളിമാനൂരിൽ സംഘടിപ്പിക്കും.

45 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ താഴെ പറയുന്ന രേഖകളുമായി ജൂലൈ 20 ഞായറാഴ്ച രാവിലെ 9 മണിക്ക് ചുള്ളിമാനൂർ ഉദയാഗ്രന്ഥശാലാ ഹാളിൽ എത്തണം. ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതണം. വിശദവിവരങ്ങൾക്ക്:- 9895648856 /  9656868675.

ഹജ്ജ് അപേക്ഷ-ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന 2026 ൽ ഹജ്ജിന്  ഓൺലൈൻ അപേക്ഷ സമർപ്പണം ജില്ലയിൽ ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുളള ട്രെയിനർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ  സൗജന്യ സേവന കേന്ദ്രങ്ങളും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കുന്നു. ജൂലൈ  31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക്: 9895648856, 9656868675.