വാമനപുരം ഐസിഡിഎസ് പ്രോജക്ടിൽ ഉൾപ്പെട്ട പുല്ലമ്പാറ പഞ്ചായത്തിലെ ചെമ്മണ്ണംകുന്ന് അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രഷ് വർക്കറെയും ക്രഷ് ഹെൽപറെയും തിരഞ്ഞെടുക്കുന്നു. പ്ലസ്ടു അല്ലെങ്കിൽ പത്താം ക്ലാസും ഇസിസിഇ മേഖലയിലെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ക്രഷ് വർക്കർ ഒഴിവിൽ അപേക്ഷിക്കാം. ക്രഷ് ഹെൽപർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ ഏഴാം ക്ലാസും ഇസിസിഇ മേഖലയിലെ പ്രവൃത്തിപരിചവും വേണം. അങ്കണവാടി കം ക്രഷ് സ്ഥിതി ചെയ്യുന്ന വാർഡിലുള്ള യോഗ്യരായ വർക്കർ/ ഹെൽപർമാരുടെ അഭാവത്തിൽ മാത്രമേ പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലുള്ളവരുടെ അപേക്ഷ പരിഗണിക്കൂ. യോഗ്യതയുള്ളവർ സെപ്റ്റംബർ 12 നകം അപേക്ഷയും അനുബന്ധ രേഖകളും ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറംമൂട് പിഒ – 690607 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
