2025-26 അദ്ധ്യയനവർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2026 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾക്ക്  സെപ്റ്റംബർ 15 ഉച്ചക്ക് 2 മണിയ്ക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിൽ വിലാസത്തിലേയ്ക്ക് സെപ്റ്റംബർ 14 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അയക്കണം.