പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി: സെപ്റ്റംബര്‍ 27. അപേക്ഷ ഓണ്‍ലൈനായോ കൃഷിഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ നേരിട്ട് സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.keralaagriculture.gov.in ഇമെയില്‍: paopathanamthitta@gmail.com ഫോണ്‍: 0468 2222597.
