മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കല്ലോടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായം 18-35.

ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ ഫോം മാനന്തവാടി ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോണ്‍: 04935 240754.