പുറക്കാട് ഗ്രാമപഞ്ചായത്തില്‍ എച്ച് സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പുതിയ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. പതിനെട്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച അങ്കണവാടിയില്‍ കുട്ടികള്‍ക്കായി വ്യത്യസ്ത തരം കളിപ്പാട്ടങ്ങള്‍, പഠന സാമഗ്രികള്‍, കളിസ്ഥലം, അടുക്കള, സ്റ്റോര്‍ മുറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ കുട്ടികളുടെ മനസികവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ചുമരുകളില്‍ ആകര്‍ഷകമായ ചിത്രങ്ങളും വരയ്ക്കും.
ടൈല്‍ വിരിക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയും ഉടന്‍ പൂര്‍ത്തിയാക്കും. 13 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ 34 അങ്കണവാടികളില്‍ നാലെണ്ണം ഇതിനകം സ്മാര്‍ട്ടായിക്കഴിഞ്ഞു.
