കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22, 23 തിയ്യതികളിൽ നടത്തപ്പെടുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർഥം ജില്ലയിൽ നടത്തുന്ന വാഹന പ്രചാരണ ബോധവത്കരണ റാലിക്ക് തുടക്കമായി. രാവിലെ ഒൻപതിന് കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് അംരംഭിച്ച റാലിയുടെ ഉദ്ഘടനം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് നിർവഹിച്ചു. ജില്ലാ ഉപദേശകസമിതി അംഗം കെ സുഗതൻ അധ്യക്ഷനായ പരിപാടിയിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ കലേഷ് പി കുറുപ്പ്, ഉടമകളുടെയും തൊഴിലാളി സംഘടനകളുടെും പ്രതിനിധികളായ ടി മണി, ഗിരീഷ് കൽപ്പറ്റ, വി എ ബഷീർ, സന്തോഷ് ജി നായർ, സാം പി മാത്യു, സി എം അഹമ്മദ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് വരെ ഓട്ടോറിക്ഷാ റാലിയും സംഘടിപ്പിച്ചു. വാഹന പ്രചാരണ റാലി രണ്ടു ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.