ഒറ്റപ്പാലം ബി.ആര്‍.സി തല കളിയങ്കണം- കിഡ്‌സ് അത്‌ലറ്റ് ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെയും പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ബിആര്‍സി പരിധിയിലെ 71 വിദ്യാലയങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് കിറ്റുകള്‍ കൈമാറിയത്.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകി ദേവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായിരുന്നു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എസ് ഷമീര്‍ പദ്ധതി വിശദീകരിച്ചു. ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്,ഒറ്റപ്പാലം ബി.പി.സി.പി എം വെങ്കിടേശ്വരന്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ എം വിശ്വദാസ് തുടങ്ങിയവര്‍ സംസാരിച്ചു.