‘അമ്മമാനസം 2.0’ പെരിനാറ്റല്‍ മാനസികാരോഗ്യ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ കുടുംബശ്രീ ജില്ലാ മിഷന്‍ ജന്‍ഡര്‍ എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗര്‍ഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷനായി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹേമ, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ എന്നിവര്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഒ.കെ.രാമചന്ദ്രന്‍, രമ മുരളി, ബി.ഷാജിത, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ എ.അജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ.പ്രമീള, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എസ്.വൈ.അസ്ലം എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.