പയ്യന്നൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് വനിതാ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സി ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ് സി പാസ്സായ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നേഴ്സിങ്ങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താല്പര്യമുള്ളവര് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 14 ന് വൈകിട്ട് നാലിനകം പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 8848554706
