ആലപ്പുഴ: പുന്നപ്രയിലെ സെൻട്രൽ പ്രോഡക്ട് ഡയറി പൊതുജങ്ങൾക്കായി തുറന്നു കൊടുത്തു. ദൈനം ദിന ആരോഗ്യ ക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ദേശിയ ക്ഷീര ദിനത്തിനുള്ളത്. മിൽമയിലെ സംവിധാനങ്ങൾ കാണാൻ വിദ്യാര്ഥികളടക്കം നിരവധി പേരെത്തി.പാലും പാൽ ഉത്പന്നങ്ങളും ഉണ്ടാകുന്ന വിധവും അതിന്റെ യന്ത്ര പ്രവർത്തനങ്ങളും കാണികൾക്ക് പുത്തൻ അനുഭവമായി. . പാൽപൊടി, നെയ്യ്, വിവിധ തരം ശീതള പാനീയങ്ങൾ അവയുടെ നിർമാണ യന്ത്രങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവ ഡയറി ജീവനക്കാർ എല്ലാവർക്കും വിവരിച്ചു കൊടുത്തു. പ്രവർത്തങ്ങൾ കണ്ടു നടന്നു ക്ഷീണിക്കുന്നവർക്ക് ശീതള പാനീയങ്ങൾ നൽകി സന്തോഷിപ്പിക്കാനും ജീവനക്കാർ മറന്നില്ല. മിൽമ ഉത്പന്നങ്ങൾ മിതമായ വിലയിൽ വാങ്ങുവാനുള്ള അവസരവും മിൽമ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഇന്ന് വൈകുന്നേരം നാലു മണിയോടെ അവസാനിക്കും.