ആലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 06 കരുമാടി പടിഞ്ഞാറ് വാർഡ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 10 പവർ ഹൗസ് വാർഡ്, തകഴി ഗ്രാമപഞ്ചായത്തിലെ 05 വേഴപ്രം വാർഡ്, 11 കുന്നുമ്മ വാർഡ്, കാവാലം ഗ്രാമപഞ്ചായത്തിലെ 10 വടക്കൻ വെളിയനാട് വാർഡ് എന്നിവിടങ്ങളിൽ നവംബർ 29ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ മണ്ഡലങ്ങളുടെ(വാർഡുകളുടെ) പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥപാനങ്ങൾക്ക് നവംബർ 28, 29 എന്നീ തീയതികളിലും ടി മണ്ഡലത്തിൽപ്പെടുന്ന (വാർഡുകളിൽ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിരഞ്ഞെടുപ്പ് ദിവസമായ നവംബർ 29നും, സ്വീകരണ- വിതരണ വോട്ടെട്ടണ്ണൽ കേന്ദ്രങ്ങളായ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ്, തകഴി ഗ്രാമപഞ്ചായത്ത് ഓഫീസ്, കാവാലം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് നവംബർ 28, 29 എന്നീ തീയതികളിലും വോട്ടെണ്ണൽ ദിവസമായ 30ന് ഉച്ചവരെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
