തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ‘സ്‌നേഹരാമം’ ചിത്രശലഭോദ്യാനത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. നിര്‍മ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ശുചിത്വോത്സവത്തിന്റെ ഭാഗമായി ഹരിതാഭമായ തേങ്കുറിശ്ശി എന്ന ലക്ഷ്യത്തോടെ ചിത്രശലഭോദ്യാനം ഒരുങ്ങുന്നത്. ശുചിത്വോത്സവം നവംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി 1500 പൂച്ചെടികള്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കും. ഗ്രാമപഞ്ചായത്തും ഹരിതകര്‍മ്മ സേനയും സംയുക്തമായി ഉദ്യാനത്തിന്റെ സംരക്ഷണചുമതല നിര്‍വഹിക്കും.

പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സ്വര്‍ണമണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എസ് സജിഷ, ജനപ്രതിനിധകളായ കെ.കൃഷ്ണന്‍കുട്ടി, പി. പ്രേമ, വി. ദേവകി, പി. ജഗദാംബിക, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കിഷോര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.