‘സ്വച്ഛതാ ഹി സേവ 2025’ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ഒരു ദിവസം ഒരു മണിക്കൂർ ഒരു നേരം’ പരിപാടി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി നിർവഹിച്ചു. ആലപ്പുഴ നഗരസഭ, ശുചിത്വ മിഷൻ, കെഎസ്ആർടിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണവും ബോധവത്കരണവും നടത്തിയത്. കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 468 കേന്ദ്രങ്ങളിൽ ഇന്ന് ശുചീകരണം നടന്നു.
പരിപാടിയിൽ സ്വച്ഛ് ഭാരത് നോഡൽ ഓഫീസർ സി ജയകുമാർ, കെഎസ്ആർടിസി എടിഒ എ സെബാസ്റ്റ്യൻ, കെഎസ്ആർടിസി സൂപ്രണ്ട് എസ് മഞ്ജുള, കെഎസ്ആർടിസി മാലിന്യ സംസ്കരണ കോഓർഡിനേറ്റർ പി ആർ ശ്രീരാജ്, സെക്ഷൻ ക്ലർക്ക് ബി ശൈലജ തുടങ്ങിയവർ പങ്കെടുത്തു.
