മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച എയറോബിക് ബിൻ (തുമ്പൂർമുഴി) യൂണിറ്റുകളുടെ ഉദ്ഘാടനം വാരണം പഞ്ചായത്ത് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല നിർവഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ സീന സുർജിത്ത് അധ്യക്ഷയായി. വിഇഒ നീനു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി എസ് സുരേഷ് കുമാർ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അഖിൽ, പഞ്ചായത്ത് സെക്രട്ടറി ജി. അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ പി അജയകുമാർ, എൽ പി സ്കൂൾ പ്രഥമാധ്യാപകൻ രാമപ്രസാദ്, സ്കൂൾ സ്റ്റാഫ്, ഹരിതകർമ്മസേനാഗംങ്ങൾ, ശുചിത്വകർമ്മസേനാഗംങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.