* സീനിയര്‍ ഗേള്‍സ് വോളിബോള്‍ കിരീടം വയനാടിന്

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ സമാപനമായി. തലശ്ശേരി ചെമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ വയനാട് ജില്ല ചാമ്പ്യന്മാരായി. കണ്ണൂര്‍ രണ്ടാം സ്ഥാനവും പത്തനംതിട്ട മൂന്നാം സ്ഥാനവും നേടി.

ജി വി എച്ച് എസ് എസ് സ്‌പോര്‍ട്‌സില്‍ നടന്ന ടെന്നിക്കോയ്റ്റ് മത്സരത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. മലപ്പുറത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്ലം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കൊല്ലത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് തിരുവനന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കി.