കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സീനിയേഴ്സ് സെന്റര്‍ ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട ഇ.എം.എസ് ഗ്രന്ഥശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ നിർവഹിച്ചു. വയോജനങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും തിരിച്ചുപിടിക്കാനുള്ള ഇടമായി സീനിയേഴ്‌സ് സെന്ററുകൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വയോജനങ്ങളുടെ കൂട്ടായ്മ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരു ഡിവിഷനില്‍ ഒരു സെന്റര്‍ വീതമാണ് രൂപീകരിക്കുന്നത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ളതും വയോജനകൂട്ടായ്മ ഒരുക്കാന്‍ സ്ഥലസൗകര്യമുള്ള ഗ്രന്ഥശാലകളെയാണ് പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷനായി.
