ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിനു രാവിലെ 10ന് കൽപ്പറ്റ എസ്ഡിഎം എൽ.പി സ്കൂളിൽ ജില്ലാതല ദേശീയ ബാലചിത്രരചനാ മൽസരം നടത്തും. വിദ്യാർത്ഥികൾക്കായി വയസ്സടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം മൽസരങ്ങളുണ്ടാവും. വയസ് അടിസ്ഥാനത്തിൽ 5-9, 5-10, 10-16, 11-18 പ്രായക്കാർക്കും ഭിന്നശേഷി വിഭാഗത്തിൽ സെൻട്രൽ പാൾസി/മൾട്ടിപ്പിൾ ഡിസബിലിറ്റി/മെന്റലി ചാലഞ്ച്, കാഴ്ചയില്ലാത്തവർ, സംസാരശേഷിയില്ലാത്തവർ വിഭാഗത്തിലും മത്സരമുണ്ടാവും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് മൽസരം. പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തിൽ മൽസരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. മികച്ച ചിത്രത്തിന് സരളാദേവി മെമ്മോറിയൽ സ്വർണനാണയമാണ് സമ്മാനം. ഓരോ ഗ്രൂപ്പിലും ആദ്യത്തെ അഞ്ചു സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മൽസരത്തിന് അയച്ചുകൊടുക്കും. പേര്, ജനനത്തിയ്യതി, സ്ഥാപനത്തിന്റെ പേര്, ഏതു ഗ്രൂപ്പിൽ മൽസരിക്കുന്നു എന്നി വിവരങ്ങൾ സഹിതം ഡിസംബർ അഞ്ചിനകം sdmlpschool@gmail.com, dccwwayand@gmail.com ഇ-മെയിൽ വിലാസങ്ങളിലോ 9446035916, 9961285545, 9847848567 എന്നി നമ്പറുകളിൽ എസ്എംഎസ് വഴിയോ രജിസ്റ്റർ ചെയ്യണം.
