കണ്ണൂര്‍ വനിത ഗവ. ഐ ടി ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുന്‍പാകെ എത്തണം. ഫോണ്‍: 8075506157
പേരാവൂര്‍ ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ ടി സി / എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഇവരുടെ അഭാവത്തില്‍ ഈഴവ, തീയ്യ, ബില്ലവ വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍: 0490 2996650
കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരുവര്‍ഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി /എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുന്‍പാകെ എത്തണം. ഫോണ്‍: 04972835183
