കണ്ണൂർ പൈതൃകോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം. ഒക്ടോബർ 16 ന് സ്കൂൾതല മത്സരം നടക്കും. തുടർന്ന് തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കായി ഒക്ടോബർ 21 ന് കണ്ണൂർ ശിക്ഷക് സദനിൽ മത്സരം നടത്തും. വിജയികൾക്ക് ക്യാഷ് അവാർഡും മെമ്മൻ്റോയും നൽകും.

പരിപാടിയുടെ ഭാഗമായി ശിക്ഷക് സദനിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. ദീപ ഉദ്ഘാടനം ചെയ്തു. മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ, കണ്ണൂർ നോർത്ത് എ.ഇ.ഒ ഇബ്രാഹിം കുട്ടി, എച്ച്.എം. ഫോറം സെക്രട്ടറി എൻ. സുബൈർ മാസ്റ്റർ, കെ.പി. മനോജ്കുമാർ, മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ, പുരാരേഖ സൂപ്രണ്ട് എം.ജി. ജ്യോതിഷ്, ക്യുറേറ്റർ ആർ. സജീവ്, സി. മനോജ് കുമാർ, പ്രസീത എന്നിവർ സംസാരിച്ചു.