ലോകത്ത് ദാരിദ്ര്യവും അസമത്വവും വര്‍ദ്ധിച്ചു വരുമ്പോള്‍ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണമാണ് കേരളത്തിന്റെ വികസനമാതൃക. അത് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകളുടെയും നയങ്ങളുടെയും നേട്ടമാണ്. കേരളത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിച്ച പങ്ക് സുപ്രധാനമാണെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയില്‍ അഞ്ച സെന്റ് ഭൂമി സൗജന്യമായി നല്‍കിയ പള്ളത്ത് ഹംസയെ ചടങ്ങില്‍ ആദരിച്ചു. ഇ. പ്രദീപന്‍ ആമുഖഭാഷണം നടത്തി. വെങ്ങാട് വിസ്റ്റ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ മുനീര്‍, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
