കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒക്‌ടോബർ ഏഴിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഡിക്‌റ്റേഷൻ ടെസ്റ്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 20 പേരും വിവിധ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ ഏഴ് പേരും അടക്കം 27 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പകർപ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും (www.kdrb. kerala.gov.in) പരിശോധനയ്ക്കു ലഭ്യമാണ്. ഡിക്‌റ്റേഷൻ ടെസ്റ്റിന്റെ സ്ഥലം, തിയതി, സമയം ഉദ്യോഗാർത്ഥികളെ യഥാസമയം അറിയിക്കും.
