മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് എം.വി ഗോവിന്ദൻ മാസ്റ്റർ എം എം ൽ എ ഉദ്ഘാടനം ചെയ്തു. മുല്ലക്കൊടി ടൂറിസം പദ്ധതി, ഹാപ്പിനസ് പാർക്കുകൾ, എയർപോർട്ട് ലിങ്ക് റോഡ് തുടങ്ങിയ പദ്ധതികളിലൂടെ പഞ്ചായത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടം നടത്താനാകുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്തിന്റെ വികസനരേഖ കെ. സി ഹരികൃഷ്ണൻ മാസ്റ്ററിനു നൽകി പ്രകാശനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ എം ലജി വികസന സദസിന്റെ സംസ്ഥാനതല റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത്തല വികസന റിപ്പോർട്ട് സെക്രട്ടറി എസ് കാർത്തിക കൃഷ്ണൻ അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. വികസനസദസിനോടനുബന്ധിച്ച് കെ സ്മാർട്ട് ക്ലിനിക്, ഫോട്ടോ പ്രദർശനം എന്നിവ നടത്തി. തുടർന്നു നടത്തിയ പൊതു ചർച്ചയിൽ നാട്ടുകാർ വികസന നിർദ്ദേശങ്ങൾ പങ്കു വച്ചു.

മയ്യിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ എൻ.വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ കെ.പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ, പി പ്രീത, എം ഭരതൻ, വി.വി അനിത, സിഡിഎസ് ചെയർപേഴ്സൺ വി.പി രതി, മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ടീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.