കാഞ്ഞിരോട് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 96 ലക്ഷത്തിന്റെ ഭരണാനുമതിയായി. പ്രവൃത്തി ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മുന്‍ എം പി കെ.കെ രാഗേഷ് അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ടി. ശശി എന്നിവര്‍ പങ്കെടുക്കും.

മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം റവന്യു വകുപ്പില്‍ നിന്നും കാഞ്ഞിരോട് പൊതുജന വായനശാലയ്ക്ക് ലഭ്യമായ സ്ഥലത്താണ് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. ഹൈടെക്ക് വായനശാലയും ഗ്രന്ഥാലയവും മിനി കോണ്‍ഫറന്‍സ് ഹാളും സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കും.