ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ കുട്ടനാട് റേഞ്ചിലെ അഞ്ച്, ഏഴ്, പത്ത്, 16 ആലപ്പുഴ റേഞ്ചിലെ 16 എന്നീ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ വിൽപ്പന ഓണ്‍ലൈനായി നടത്തുന്നു.

നവംബര്‍ ഏഴിന് പകല്‍ 11 മണിക്ക് ദക്ഷിണ മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തിലായിരിക്കും വിൽപ്പന. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബര്‍ 27 നകം etoddy.keralaexcise.gov.in  എന്ന വെബ്‌സൈറ്റില്‍ 1000 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം . രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നവംബര്‍ മൂന്ന് മുതല്‍ നാല് വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം എന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോൺ : 0477-2252049 (എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, ആലപ്പുഴ) 0477-2704833 (എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കുട്ടനാട്), 0477-2230183 (എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലപ്പുഴ).