തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർ സാന്ത്വനം പദ്ധതിയിലെ 5 യൂണിറ്റുകളിലേയ്ക്ക് (വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട്, പാറശ്ശാല, പുളിമാത്ത്) 2025-26 സാമ്പത്തിക വർഷത്തിലേയ്ക്ക് ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് സഞ്ചരിക്കാവുന്ന 5 വാഹനങ്ങൾ മാസവാടകയ്ക്ക് ആവശ്യമുണ്ട്. മാസത്തിൽ 20 ദിവസം രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കണം. ഇന്ധന ചിലവ് ഉൾപ്പെടെയുള്ള പ്രതിമാസ തുകയും കിലോമീറ്റർ നിരക്കും ഉൾപ്പെടുത്തിയ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനം 10 വർഷത്തിൽ താഴെ പഴക്കമുള്ളതും പ്രവർത്തനക്ഷമതയുള്ളതുമായിരിക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27 വൈകുന്നേരം 5 വരെ. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട വിലാസം: ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം-1. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ 0471-2320988 ലോ ബന്ധപ്പെടണം.
