ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ മണക്കടവ് കുടുംബാരോഗ്യ കേന്ദ്രം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ. ഷംസീർ നാടിനു സമർപ്പിച്ചു. അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.

ഉദയഗിരി പഞ്ചായത്തിലെ മണക്കടവിൽ 1.56 കോടി ചെലവിലാണ് പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ രജിസ്ട്രേഷൻ കൗണ്ടർ, പ്രീ ചെക്കപ്പ് മുറി, ഇ.സി.ജി, ഒ.പി, നഴ്സിങ് സ്റ്റേഷൻ, ഫാർമസി, ലാബ്, ഒബ്സർവേഷൻ മുറികൾ തുടങ്ങിയവ പ്രവർത്തിക്കും. ബേസ് മെൻ്റ് ഫ്ലോറിൽ കോൺഫറൻസ് ഹാളും ഒരുക്കിയിട്ടുണ്ട്.

ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, സ്ഥിരസമിതി അധ്യക്ഷരായ കെ ടി സുരേഷ് കുമാർ, കെ എസ് അബിഷ , ഷീജ വിനോദ്, തളിപ്പറമ്പ് ബ്ലോക്ക് അംഗങ്ങളായ സരിത ജോസ്, ഗിരിജാമണി ടീച്ചർ, ഉദയഗിരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി സി പ്രകാശ്, ടോമി കാടൻകാവിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട്, ഡിപിഎം പി കെ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ സൂര്യ പ്രകാശ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.