കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എം.എസ്.എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് നടത്തുന്ന പരിപാടി ഒക്ടോബർ 31 രാവിലെ 10ന് കൽപ്പറ്റ പിണങ്ങോട് റോഡിലെ ഹോട്ടൽ മസാറിനിൽ നടക്കും. പ്രാദേശിക ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് കയറ്റുമതി വർദ്ധിപ്പിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാൻ സംരംഭകരെ പ്രാപ്തമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കയറ്റുമതി രംഗവുമായി ബന്ധപ്പെട്ട വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്യും. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188127190 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം
