ന്യൂനപക്ഷ വിഭാഗത്തിലെ ജൈന മത സംഘടനാ നേതാക്കളുമായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് കൂടിക്കാഴ്ച നടത്തി. ജൈന മതക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശന സംവരണം, എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍, മൈക്രോഫിനാന്‍സ് സംരംഭത്തിന് ധനസഹായം, മഹാവീര്‍ ജയന്തി ആഘോഷത്തിന് സാമ്പത്തിക സഹായം, ന്യൂനപക്ഷ വിഭാഗത്തിലെ വിധവകളുടെ വീട് അറ്റകുറ്റപ്പണികള്‍ക്കായി നല്‍കുന്ന സാമ്പത്തിക സഹായത്തിലെ നിബന്ധനകളില്‍ ഭേദഗതി വരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനാ നേതാക്കള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. കല്‍പ്പറ്റ ഗവ റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംഘടനാ നേതാക്കളായ എം.എ രാജേഷ്, മഹേന്ദ്രകുമാര്‍, ജയകീര്‍ത്തി, എന്‍.ആര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.